1470-490

മധുര മനോജ്ഞമാണോ ചൈന?

പരമാവധി 70 വർഷത്തെ  പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ അപ്പോഴും  അത് സർക്കാർ ഉടമസ്ഥതയിൽ തന്നെ ആയിരിക്കുമുള്ളത്;  ഏത് സമയത്തും നിയമപരമായ മാർഗങ്ങളിലൂടെ സ്റ്റേറ്റിന് ഭൂമി  തിരിച്ചെടുക്കാൻ   കഴിയും.  

നാഷണൽ ഡെസ്ക്: ചൈനയുടെ മുഴുവൻ  ഭൂമിയും പൊതു ഉടമസ്ഥതയിലുള്ളതാണ്,  പരമാവധി 70 വർഷത്തെ  പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ അപ്പോഴും  അത് സർക്കാർ ഉടമസ്ഥതയിൽ തന്നെ ആയിരിക്കുമുള്ളത്;  ഏത് സമയത്തും നിയമപരമായ മാർഗങ്ങളിലൂടെ സ്റ്റേറ്റിന് ഭൂമി  തിരിച്ചെടുക്കാൻ   കഴിയും.  ഇത് ഒരു “മോശം” കാര്യമാണെന്ന് മുതലാളിത്ത വാദികൾക്ക് തോന്നാം . എന്നാൽ  ഏതെങ്കിലും മുതലാളിയുടെ നൻമയല്ല ജനനൻമയാണ് ആ രാജ്യം ലക്ഷ്യമിടുന്നത്

 2. സ്വകാര്യ സംരംഭങ്ങൾ നിലവിലുണ്ട്, പക്ഷേ അവ കൂടുതലും ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്.  അവയ്ക്ക് ഒരു തരത്തിലും പൊതു മേഖലയോട് മത്സരിക്കുവാനോ അവയെ വിഴുങ്ങുവാനോ ശേഷിയുള്ളവയല്ല. 
 3. ഒരു സ്വകാര്യ ഇൻഷുറൻസ് ഏജൻസിയോ ബാങ്കോ ചൈനയിൽ ഇല്ല.  ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് ഐസിബിസി ചൈനീസ് പൊതു മേഖലാ ബാങ്ക് ആണ്, കൂടാതെ മറ്റ് ആഗോള  ടോപ് ടെൻ പട്ടികയിലുള്ള മൂന്ന് ചൈനീസ്  ബാങ്കുകളും സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണുള്ളത്
 4. എല്ലാ പ്രമുഖ മാധ്യമങ്ങളും ഷെൻസൻ സ്റ്റോക്ക്, മെറ്റൽ മാർക്കറ്റുകളും സർക്കാർ ഉടമസ്ഥതയിലുള്ളതാണ്.  എല്ലാ പ്രധാന സാമ്പത്തിക മേഖലകളിലും പൊതുമേഖല  ആധിപത്യം പുലർത്തുന്നു: എയർലൈൻസ്, ഏവിയോണിക്സ്, എയ്‌റോസ്‌പേസ്, കെമിക്കൽ വ്യവസായങ്ങൾ, നിർമ്മാണമേഖല,  ഷിപ്പിംഗ്, ഖനനം, ന്യൂക്ലിയർ, പെട്രോളിയം, റെയിൽ‌വേ, സ്റ്റീൽ, ടെലികമ്മ്യൂണിക്കേഷൻ, തുടങ്ങിയ 100-ലധികം പ്രധാന മേഖലകൾ പൊതു മേഖലയ്ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.
  ഒരു സമ്പന്ന സോഷ്യലിസ്റ്റ് രാജ്യം സൃഷ്ടിക്കാനുള്ള മാർക്‌സിന്റെ പദ്ധതിയെ താൻ പിന്തുടരുകയാണെന്ന് ഡെംഗ് സിയാവോ പിംഗ് ആവർത്തിച്ച് വൃക്തമാക്കിയിട്ടുണ്ട് അത് ചരിത്രമാണ് .
 കമ്മ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിൽ മൂലധനം പ്രധാനമാണെന്ന് മാർക്‌സിന്റെ കൃതികളിൽ വ്യക്തമാക്കിയിട്ടുണ്ട്   
 ചൈനീസ് ഭരണഘടനയെ പുതുക്കിയ ദെങ്ങ് സിയാവോ പിങ്ങ്   “ജനങ്ങൾ” എന്ന വാക്ക് 392 തവണയും “സോഷ്യലിസം” എന്ന വാക്ക്123 തവണയുമാണ് ഉപയോഗിച്ചത്.
വെറും 40 വർഷം കൊണ്ട് 800 മില്യൺ ജനങ്ങളെയാണ് ചൈന ദാരിദ്രത്തിൽ നിന്ന് കരകയറ്റിയത് ലോകത്ത് ഒരു മുതലാളിത്ത രാജ്യത്തിനും ഇത്ര ചെറിയ കാലഘട്ടത്തിനുള്ളിൽ ഇങ്ങനെയൊരു നേട്ടം സാദ്ധ്യമായിട്ടില്ല 
മുകളിൽ പറഞ്ഞ കാര്യങ്ങൾ ഏത് മുതലാളിത്ത രാജ്യത്തിലാണ് നടപ്പിലാക്കിയിരിക്കുന്നത് .. 
ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസ്റ്റ് മാതൃകയിലൂടെ അതി വേഗം സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തിൽ നിന്ന് സമ്പൂർണ സോഷ്യലിസത്തിലേക്ക് ചൈന കുതിക്കുന്നു.# മറ്റൊരു ലോകം സാദ്ധ്യമാണ്

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428