1470-490

അഗ്രി മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സമ്മേളനം തുടങ്ങി

ആദ്യദിനമായ ഇന്നലെ  സാഹിത്യ അക്കാദമി ഹാളില്‍ കാര്‍ഷിക മേഖലയും ആസിഇപി കരാറും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കാംകോ ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍: കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംസ്ഥാനസമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി.  ആദ്യദിനമായ ഇന്നലെ  സാഹിത്യ അക്കാദമി ഹാളില്‍ കാര്‍ഷിക മേഖലയും ആസിഇപി കരാറും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കാംകോ ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുകേശന്‍ ചൂലിക്കാട് മോഡറേറ്ററായി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍ വിഷയാവതരണം നടത്തി. കെ എ ശിവന്‍, എം യു കബീര്‍, രാജീവ് കെ വി, കെ സി സുഭാഷ്, പ്രസാദ് ടി, സായൂജ് കൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 11ന് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍, സെക്രട്ടറി സുകേഷന്‍ ചൂലിക്കാട്, സംസ്ഥാനകമ്മിറ്റിയംഗം വി വി ഹാപ്പി, എം യു കബീര്‍ എന്നിവര്‍ പ്രസംഗിക്കും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി കെ വി രാജീവ് സ്വാഗതവും ജില്ലാപ്രസിഡന്റ് കെ ബി ബീന നന്ദിയും പറയും.  

കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംസ്ഥാനസമ്മേളനത്തോടനുബന്ധുച്ച നടന്ന സെമിനാര്‍ കാംകോ ചെയര്‍മാന്‍ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768