1470-490

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

പ്രത്യേക പുതുക്കൽ ഉത്തരവു പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽരഹിത വേതനത്തിന് അർഹതയുണ്ടാകില്ല.

തിരുവനന്തപുരം:1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റിയോടെ ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെ രജിസ്ട്രേഷൻ പുതുക്കി നൽകും.ശിക്ഷണ നടപടിയുടെ ഭാഗമായോ മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവു പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽരഹിത വേതനത്തിന് അർഹതയുണ്ടാകില്ല. ഓൺലൈൻ പോർട്ടലായ www.employment.kerala.gov.in മുഖേനയും പുതുക്കാം.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530