1470-490

വളാഞ്ചേരിയിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ  ലഭിക്കും.

വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിൽ   പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള   പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2020 ജനുവരി മാസം ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2019 നവംബർ 30 മുതൽ അപേക്ഷ ക്ഷണിച്ചു.ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ  ലഭിക്കും.യോഗ്യരായവർ എസ്എസ്എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം, സബ്സെന്റർ ഓഫ് കോച്ചിങ്ങ്സെന്റർ ഫോർ മൈനോറിറ്റി യൂത്ത് പൊന്നാനി,വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജ് ക്യാമ്പസ്‌ വളാഞ്ചേരി-676552 എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കണം.  വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നിന്നും  അപേക്ഷഫോറം ലഭിക്കുന്നതാണ്. ഡിസംബർ 20ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പൂരിപ്പിച്ച അപേക്ഷാഫോറം ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്. 2019 ഡിസംബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി കോപ്പറേറ്റീവ് കോളേജിൽ വച്ച് പ്രവേശന പരീക്ഷ നടക്കുന്നതായിരിക്കും.
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :0494 2971300,95 26 13 0 0 13

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653