1470-490

രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കൂ

രാവിലെ ഫോണ്‍ തുറക്കുമ്പോൾ വിവരങ്ങളുടെ ഒരു കുത്തൊഴുക്കാണ് വരുന്നത്. ഇത് തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കാരണമാകും. പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കാനും മൊബൈല്‍ കാരണമാകും.

രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഫോണ്‍ നോക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത് എത്രത്തോളം നമ്മുടെ ശരീരത്തിന് ദോഷകരമാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നത് ഒഴിവാക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ തന്നെ പലരുടെയും മനസില്‍ ആദ്യം വരുന്ന ചിന്തയാണ് മൊബൈല്‍ ഫോണ്‍ നോക്കുക എന്നത്. ഫോണില്ലാതെ ഒരു നിമിഷം പോലും നമുക്ക് ഇരിക്കാനാകില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് നാമെല്ലാം. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ശരീരത്തെ മാത്രമല്ല മനസിനേയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ചിന്താശേഷിയെ വരെ മൊബൈല്‍ നശിപ്പിക്കും.രാവിലെ ഫോണ്‍ തുറക്കുമ്പോൾ വിവരങ്ങളുടെ ഒരു കുത്തൊഴുക്കാണ് വരുന്നത്. ഇത് തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കാരണമാകും. പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കാനും മൊബൈല്‍ കാരണമാകും. അമിതമായ ഫോണ്‍ ഉപയോഗം ഏകാഗ്രത നഷ്ടപ്പെടുത്തുകയും നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും. രാവിലെ ഉണര്‍ന്ന ഉടന്‍ ഫോണ്‍ നോക്കുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും ഇടയാക്കും.
എഴുന്നേറ്റ ഉടന്‍ ഫോണില്‍ സമയം ചെലവിടാതെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുകയോ, യോഗ, നടത്തം എന്നിവ പോലുള്ള വ്യായാമം ശീലമാക്കുകയോ ചെയ്യുക. ഇത് ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുകയും ശരീരഭാരം കുറയ്ക്കുയും ചെയ്യും. മൊബൈല്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാകില്ലെങ്കിലും ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ നമുക്ക് കഴിയും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651