1470-490

ദിലീപിന്‍റെ ഹർജി സുപ്രിംകോടതി തള്ളി; ദൃശ്യങ്ങൾ കൈമാറേണ്ടതില്ലെന്ന് കോടതി

നടിയുടെ സ്വകാര്യത മാനിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ദൃശ്യങ്ങൾ ദിലീപിന് കാണാമെന്നും പരിശോധിക്കാമെന്നും എന്നാൽ വിഡിയോയുടെ പകർപ്പ് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങൾ കൈമാറേണ്ടതില്ലെന്ന് കോടതി വിധിച്ചു. നടിയുടെ സ്വകാര്യത മാനിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ദൃശ്യങ്ങൾ ദിലീപിന് കാണാമെന്നും പരിശോധിക്കാമെന്നും എന്നാൽ വിഡിയോയുടെ പകർപ്പ് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു. ഇ​ര​യു​ടെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണു വി​ധി​യെ​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അധ്യക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം.
മെ​മ്മ​റി കാ​ർ​ഡ് തെ​ളി​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രേ​ഖ​യാ​ണോ തൊ​ണ്ടി​മു​ത​ലാ​ണോ​യെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ കോ​ട​തി നേര​ത്തേ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​യാ​ണെ​ന്നും മെമ്മറി കാ​ർ​ഡ് തൊ​ണ്ടി​മു​ത​ലാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയാൽ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884