1470-490

അക്കിത്തത്തിന്ജ്ഞാനപീഠ പുരസ്കാരം.

2017 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്

ന്യൂഡൽഹി: അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം. 2017 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. തകഴി, എസ്.കെ പൊറ്റക്കാട്, എംടി വാസുദേവൻനായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികൾ.അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, വെണ്ണക്കല്ലിന്‍റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്‍റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം എന്നീ കവിതാസമാഹാരങ്ങളും ദേശസേവിക, ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, സാഗരസംഗീതം (സി.ആര്‍. ദാസിന്‍റെ ഖണ്ഡകാവ്യ വിവര്‍ത്തനം) എന്നീ ഖണ്ഡകാവ്യങ്ങളും ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്പിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖന സമാഹാരങ്ങളുമാണ് പ്രധാനകൃതികൾ.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653