1470-490

യൂത്ത് കോണ്‍ഗ്രസ് കേരളഘടകം സ്വാ..ഹ

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തിയേ തീരൂവെന്ന നിലപാടിലായിരുന്നു കേന്ദ്രനേതൃത്വം. പറ്റില്ലെന്ന്  സംസ്ഥാന നേതൃത്വവും നിലപാടെടുത്തതോടെ സംസ്ഥാന കമ്മിറ്റി  പിരിച്ചുവിട്ടു.

തിരുവനന്തപുരം: പതിവു പോലെ യൂത്ത് കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയില്‍. കേന്ദ്രനേതൃത്വത്തോട് കൊമ്പു കോര്‍ത്ത് സംസ്ഥാന നേതൃത്വം പിടിവള്ളി വിട്ടു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തിയേ തീരൂവെന്ന നിലപാടിലായിരുന്നു കേന്ദ്രനേതൃത്വം. പറ്റില്ലെന്ന്  സംസ്ഥാന നേതൃത്വവും നിലപാടെടുത്തതോടെ സംസ്ഥാന കമ്മിറ്റി  പിരിച്ചുവിട്ടു.  ഇതോടെ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ഘടകമില്ലാതായി.  നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചെങ്കിലും ആരും പത്രിക നല്‍കിയിട്ടില്ല.  ഇതോടെ തെരഞ്ഞെടുപ്പ് നടപടികളും അനിശ്ചിതത്വത്തിലായി.  കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് കേന്ദ്രം നേതൃത്വത്തെ പിന്തിരിപ്പിക്കണമെന്ന് വ്യാഴാഴ്ച ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും.

കെപിസിസി പുനഃസംഘടനയ്ക്കുള്ള കരട് പട്ടിക ഹൈക്കമാന്‍ഡ് തള്ളിയതിനുപിന്നാലെയാണ് ഏകപക്ഷീയമായി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് വലിയ കലാപത്തിന് വഴിയൊരുക്കുമെന്ന നിലപാടാണ് കെപിസിസിക്ക്. വോട്ടെടുപ്പിനുപകരം ഭാരവാഹികളെ കണ്ടെത്തുകയോ ഹൈക്കമാന്‍ഡ് നാമനിര്‍ദേശം നടത്തുകയോ ചെയ്യണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ആവശ്യം. ഒരു തെരഞ്ഞെടുപ്പിനുള്ള ശേഷി ഇപ്പോള്‍ സംഘടനയ്ക്കില്ലെന്ന വാദമാണ് ഇതിന് ഉയര്‍ത്തുന്നത്. ഹൈക്കമാന്‍ഡ് നാമനിര്‍ദേശം ചെയ്യുന്നതിനോടും യോജിപ്പാണ്. ഇത് തള്ളിയാണ് തെരഞ്ഞെടുപ്പ് നടപടികളുമായി കേന്ദ്ര നേതൃത്വം മുന്നോട്ടുപോയത്.

തെരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് ഗ്രൂപ്പ് ഭേദമെന്യേ തീരുമാനിക്കുകയും ചെയ്തു. ഡിസിസി ഓഫീസുകള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും തീരുമാനിച്ചു. കെ എസ് ശബരീനാഥനെയൊ ഷാഫി പറമ്പിലിനെയൊ സംസ്ഥാന അധ്യക്ഷനാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കാനാണ് കെപിസിസിയുടെ നീക്കം. ഇത് അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം.യൂത്ത് കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുന്നത് ഗ്രൂപ്പുവടംവലി ശക്തമാക്കുമെന്ന വികാരമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.  തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ആലുവ മുന്‍സിഫ് കോടതി

തെരഞ്ഞെടുപ്പ്  സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ  ഹൈക്കോടതിയില്‍നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന അഖിലേന്ത്യാ ജനറല്‍സെക്രട്ടറി രവീന്ദ്രദാസിന്റെ അവകാശവാദം.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768