1470-490

എന്താകും ഇനി ഷെയ്‌നിന്റെ ഭാവി

വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആണ്  കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

കൊച്ചി: വിവാദത്തിലകപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായാ ഷെയ്ന്‍ നിഗത്തിന്റെ ഭാവി ഇന്നറിയാം. നടന്‍ ഷെയിന്‍ നിഗമിനെതിരായ പരാതിയില്‍ തുടര്‍ നടപടി ആലോചിക്കുന്നതിനായി നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. നിലവില്‍ ഷൂട്ടിങ് തുടരുന്ന സിനിമകള്‍ ഷെയിന്‍ നിഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ സഹകരിപ്പിക്കാതിരിക്കുന്നതും യോഗം പരിഗണിക്കും. നിര്‍മാതാവ് ജോബി ജോര്‍ജിന്റെ വെയില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന്  ഷെയിന്‍ നിഗം ഇറങ്ങിപോന്നതാണ് വിഷയം.

വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആണ്  കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ശരത് സംവിധാനം ചെയ്യുന്ന വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്‌നിന്റേത്. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു .

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952