1470-490

ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് ചടങ്ങ് നടക്കുക. താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവ് താക്കറെയുടെ സ്ഥാനലബ്ദിയെ ശ്രദ്ധേയമാക്കുന്നു.

ദാദര്‍: മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് ചടങ്ങ് നടക്കുക. താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവ് താക്കറെയുടെ സ്ഥാനലബ്ദിയെ ശ്രദ്ധേയമാക്കുന്നു.

മന്ത്രിസഭയുടെ ഘടന സംബന്ധിച്ച കാര്യത്തില്‍ ഘടക കക്ഷികള്‍ തമ്മില്‍ എകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാര്‍ ഉണ്ടാവും. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോള്‍ മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ.

എന്‍സിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല. അജിത്പവാര്‍ വിരുദ്ധ നിലപാട് ശിവസേനയുടെ സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചത് എന്‍സിപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് ശിവസേന. വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള സാധ്യത ഇല്ല. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ശിവാജിപാര്‍ക്കില്‍ ചടങ്ങുകള്‍ക്ക് ദൃക്‌സാക്ഷി ആയേക്കും.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124