1470-490

കേരളത്തിലും കാറ്റില്‍ നിന്ന് വൈദ്യുതി, 1700 മെഗാവാട്ട്

ആദ്യപടിയായി സംസ്ഥാനത്ത് കാറ്റിന്റെ സമഗ്രഭൂപടം തയ്യാറാക്കും. 2020 ഡിസംബറോടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപടം തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ കാറ്റാടിപ്പാടം സ്ഥാപിക്കും.

തിരുവനന്തപുരം: കാറ്റില്‍ നിന്നും കേരളത്തിലും വൈദ്യുതിയുണ്ടാക്കാനാവുമെന്നു കണ്ടെത്തല്‍. 1700 മെഗാവാട്ട് ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി(നൈവ്)യുടെ റിപ്പോര്‍ട്ട്. നൈവുമായി ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടും. ആദ്യപടിയായി സംസ്ഥാനത്ത് കാറ്റിന്റെ സമഗ്രഭൂപടം തയ്യാറാക്കും. 2020 ഡിസംബറോടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപടം തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ കാറ്റാടിപ്പാടം സ്ഥാപിക്കും.
കേരളത്തില്‍ കാറ്റില്‍നിന്ന് 1700 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് നൈവിന്റെ പ്രാഥമിക വിലയിരുത്തല്‍. 1990കളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന്  17 പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 790 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് വിലയിരുത്തിയിരുന്നു. 20 മീറ്റര്‍വരെ ഉയരത്തിലുള്ള കാറ്റിന്റെ സാന്നിധ്യവും ശക്തിയുമാണ് അന്ന് വിലയിരുത്തിയത്. എന്നാല്‍, 100 മീറ്റര്‍ വരെ ഉയരത്തിലാണ് പുതിയ പഠനം.

പാലക്കാട്, ഇടുക്കി ജില്ലകളില്‍ സ്ഥാപിച്ച 76 കാറ്റാടിയില്‍നിന്ന് 70 മെഗാവാട്ടാണ് നിലവിലെ ഉല്‍പ്പാദനം. തെക്കന്‍ കേരളത്തില്‍ അഗസ്ത്യകൂട താഴ്‌വര, പൊന്മുടി, ആര്യങ്കാവ്, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുണ്ടെന്നാണ് കണ്ടെത്തല്‍. ഈ പ്രദേശങ്ങളില്‍ നൈവ് പ്രത്യേക യൂണിറ്റുകള്‍ സ്ഥാപിച്ച് വിവരം ശേഖരിക്കും.

പഠനത്തിനായി സ്ഥാപിക്കുന്ന ഒരു യൂണിറ്റിന് 16 ലക്ഷം രൂപയാണ് ചെലവ്.  ഊര്‍ജകേരള മിഷന്റെ ഭാഗമായി 2021ഓടെ കാറ്റില്‍നിന്ന് 100 മെഗാവാട്ട്  ഉല്‍പ്പാദിപ്പിക്കാന്‍ അനെര്‍ട്ട് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  പുതിയ പഠനത്തിന് ശേഷം 500 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അജിത് ഗോപി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928