1470-490

ഇന്ത്യയില്‍ മൂന്നിലൊന്നു കുട്ടികള്‍ നിരക്ഷരര്‍

കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തു വിട്ട കണക്കുകളാണിത്.  ശുചിത്വത്തിലും സാക്ഷരതയിലുമടക്കം രാജ്യം ഏറെ പിന്നിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏഴു വയസ്സിനു മുകളിലുള്ള മൂന്നിലൊന്നുപേരും നിരക്ഷരര്‍. സ്ത്രീകളിലാണ് നിരക്ഷരത കൂടുതല്‍. മൂന്നിലൊന്ന് സ്ത്രീകളും എഴുതാനും വായിക്കാനും അറിയാത്തവര്‍. കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തു വിട്ട കണക്കുകളാണിത്.  ശുചിത്വത്തിലും സാക്ഷരതയിലുമടക്കം രാജ്യം ഏറെ പിന്നിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമീണരും നിരക്ഷരരാണെന്നും ഗ്രാമപ്രദേശങ്ങളില്‍ നാലിലൊന്നു പേരും കക്കുസില്ലാതെ പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നവരാണെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട 2018–19 വര്‍ഷത്തെ സര്‍വേ ഫലം വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യം, വൃത്തി, സാക്ഷരത, സ്ത്രീശാക്തീകരണം തുടങ്ങിയവയിലെല്ലാം രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.  
പാചകവാതകം നല്‍കുന്നതിനുള്ള പ്രധാന്‍മന്ത്രി ഉജ്വല മിഷന്‍ പരാജയമാണെന്ന് സര്‍വേ തെളിയിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ പകുതി കുടുംബങ്ങളും പാചകത്തിന് വിറകാണ് ഉപയോഗിക്കുന്നത്. പദ്ധതിയില്‍ 90 ശതമാനം കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിച്ചതായാണ് സര്‍ക്കാര്‍ വാദം.

ആരോഗ്യരംഗത്തും ഭൂരിപക്ഷം പേരും പിന്നിലാണ്. അഞ്ചിലൊന്ന് പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. പ്രധാനമന്ത്രിയുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിജയമാണെന്ന് പറയുമ്പോഴും  രാജ്യത്തെ 20 ശതമാനം പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651