1470-490

സ്​കൂളിൽ മാത്രമല്ല, വില്ലേജ്​ ഓഫിസിലും ഇനി ചെരിപ്പ്​ ധരിക്കാം

വി​ല്ലേ​ജ്​ ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ പാ​ദ​ര​ക്ഷ​ക​ൾ ഊ​രി​വെ​ച്ചാ​ണ്​ അ​ക​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​ത്​ എ​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​ പെട്ടു​വെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ‘ഇ​ത്​ തെ​റ്റാ​യ കീ​ഴ്​​വ​ഴ​ക്ക​വും മേ​ലാ​ള-​കീ​ഴാ​ള മ​നഃ​സ്ഥി​തി ഉ​ള​വാ​ക്കു​ന്ന വ്യ​വ​സ്ഥ​യു​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ഇ​നി​മു​ത​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ മാ​ത്ര​മ​ല്ല വി​ല്ലേ​ജ്​ ഓഫി​സു​ക​ളി​ലും ചെ​രി​പ്പ്​ ധ​രി​ച്ച്​ പ്ര​വേ​ശി​ക്കാം. സം​സ്ഥാ​ന​ത്തെ ഒ​രു വി​ല്ലേ​ജ്​ ഓ​ഫി​സി​ലും പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ച്ച്​ പ്ര​വേ​ശി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ ത​ട​യ​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. വ​യ​നാ​ട്​ സ​ർ​ക്കാ​ർ സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ ക്ലാ​സ്​​മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി പാ​മ്പു​​ക​ടി​യേ​റ്റ്​ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ത​ട​യ​രു​തെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ക്ലാ​സ്​​മു​റി​ക​ളി​ൽ ചെ​രി​പ്പ്​ ധ​രി​ക്കു​ന്ന​ത്​ സ​ർ​വ​ജ​ന സ്​​കൂ​ൾ അ​ധി​കൃ​ത​ർ ത​ട​ഞ്ഞി​രു​ന്നു.  വി​ല്ലേ​ജ്​ ഓ​ഫി​സു​ക​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ പാ​ദ​ര​ക്ഷ​ക​ൾ ഊ​രി​വെ​ച്ചാ​ണ്​ അ​ക​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന​ത്​ എ​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​ പെട്ടു​വെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.‘ഇ​ത്​ തെ​റ്റാ​യ കീ​ഴ്​​വ​ഴ​ക്ക​വും മേ​ലാ​ള-​കീ​ഴാ​ള മ​നഃ​സ്ഥി​തി ഉ​ള​വാ​ക്കു​ന്ന വ്യ​വ​സ്ഥ​യു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല്ലേ​ജ്​ ഓ​ഫി​സി​നു​ള്ളി​ൽ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ച്ച്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ത​ട​സ്സം പ​റ​യാ​ൻ പാ​ടു​ള്ള​ത​ല്ല. ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​തി​​​ന്റ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്​’- ഉ​ത്ത​ര​വ്​ വ്യ​ക്ത​മാ​ക്കു​ന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952