1470-490

തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

ബി​ജെ​പി​ക്കു മേ​ൽ​ക്കൈ​യു​ള്ള പൂ​ന​യി​ൽ​ നി​ന്നാ​ണ് തൃ​പ്തി​യു​ടെ വ​ര​വെ​ന്നും തീ​ർ​ഥാ​ട​ന കാ​ല​ത്തെ ആക്ഷേ​പി​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ബി​ജെ​പി​ക്കു മേ​ൽ​ക്കൈ​യു​ള്ള പൂ​ന​യി​ൽ​ നി​ന്നാ​ണ് തൃ​പ്തി​യു​ടെ വ​ര​വെ​ന്നും തീ​ർ​ഥാ​ട​ന കാ​ല​ത്തെ ആക്ഷേ​പി​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ജെ​പി​ക്കു മേ​ൽ​ക്കൈ​യു​ള്ള പൂ​ന​യി​ൽ​ നി​ന്നാ​ണു തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വ്. ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞു മ​ഹാ​രാ​ഷ്ട്ര​യി​ൽ​ നി​ന്ന് ഇ​വ​ർ വ​രു​ന്ന വി​വ​രം കേ​ര​ള​ത്തി​ലെ ഒ​രു മാ​ധ്യ​മം മാ​ത്ര​മാ​ണ് അ​റി​ഞ്ഞ​ത്.
കോ​ട്ട​യം വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞ തൃ​പ്തി ദേ​ശാ​യി​യും സം​ഘ​വും എ​റ​ണാ​കു​ള​ത്തു കമ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലാ​ണ് എ​ത്തി​യ​ത്. എ​ന്നി​ട്ടും ഇ​വി​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘ​ടി​ച്ചു. ഇ​തി​ൽ ഗൂ​ഡാ​ലോ​ച​ന ഉ​ണ്ടോ എ​ന്നു സം​ശ​യി​ക്കു​ന്നു​ണ്ടെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ​യും അ​ജ​ണ്ട​യു​മു​ണ്ടെ​ന്നു ക​രു​തു​ന്ന​തി​ൽ തെ​റ്റി​ല്ല. തീ​ർ​ഥാ​ട​ന കാ​ല​ത്തെ ആ​ക്ഷേ​പി​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തൊ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​ക്കി വ​ള​ർ​ത്താ​നാ​ണു ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
സം​ഘ​ർ​ഷ​മു​ണ്ട് എ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം നടക്കുന്നു​ണ്ടെ​ന്നും ക​ട​കം​പ​ള്ളി വ്യക്തമാക്കി. ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച പ​ത്തൊൻപതി​ലെ സുപ്രീം​കോ​ട​തി വി​ധി​യി​ൽ അ​വ്യ​ക്ത​ത​യു​ണ്ട് എ​ന്നു നി​യ​മ​ജ്ഞ​ർ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​അ​വ്യ​ക്ത​ത മാറു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. അ​വ്യ​ക്ത​ത മാറ്റാ​ൻ ആ​ർ​ക്കു​വേ​ണമെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ക്കാം. ശ​ബ​രി​മ​ല​യി​ലേ​ക്ക് ഇ​പ്പോ​ൾ തീ​ർ​ഥാ​ട​ക പ്ര​വാ​ഹ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884