1470-490

തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നൽകില്ല; തിരികെപ്പോകണമെന്ന് പൊലീസ്

ശബരിമല ദർശനം നടത്തിയതിനു ശേഷം മാത്രമേ താൻ മടങ്ങിപ്പോകുകയുള്ളൂവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു. ഇവർ ഇപ്പോൾ കൊച്ചിയിൽ കമ്മീഷണർ ഓഫീസിലാണ്. 

കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. തിരികെപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ശബരിമല ദർശനം നടത്തിയതിനു ശേഷം മാത്രമേ താൻ മടങ്ങിപ്പോകുകയുള്ളൂവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു. ഇവർ ഇപ്പോൾ കൊച്ചിയിൽ കമ്മീഷണർ ഓഫീസിലാണ്. പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ തൃപ്തി സുരക്ഷ ആവശ്യപ്പെട്ടിരുന്നു. തൃപ്തിയും  ഭൂമാതാബ്രിഗേഡിലെ നാലുപേരും  നെടുമ്പാശേരിയിലെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുന്നു. ശബരിമലയിലേക്ക് തിരിച്ച ബിന്ദു അമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ ആക്രമണമുണ്ടായി. തുടർന്ന് ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയുടെ മുന്നിലും ബിന്ദു അമ്മിണിക്കു നേരെ പ്രതിഷേധമുണ്ടായി. ശബരിമല കര്‍മ്മ സമിതി, ബിജെപി, ഹിന്ദു ഹെല്‍പ്പ് ലൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം നടത്തുകയാണ്

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653