1470-490

മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പിൽ നമ്മൾ വിജയിക്കും;സോണിയ ഗാന്ധി

മഹാരാഷ്‌ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് സോണിയ ഗാന്ധി. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

ന്യൂ​ഡ​ൽ​ഹി: മഹാരാഷ്‌ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് സോണിയ ഗാന്ധി. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനും സോണിയ നേതൃത്വം നൽകി. ചരിത്രത്തിലെ ഏറ്റവും നിർണായകമായ സമയമാണിത്. സർക്കാരിൽ നിന്നു ഭരണഘടന മൂല്യങ്ങൾ മുറുക്കെപ്പിടിച്ചു സംരക്ഷിക്കേണ്ട സമയമാണെന്നും സോണിയ ഗാന്ധി പ്രതിഷേധത്തിൽ പറഞ്ഞു.
പാർലമെന്‍റിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ശിവസേന നേതാവ് അരവിന്ദ് സാവന്ത് എന്നിവരും പങ്കെടുത്തു. എ​ൻ​സി​പി​യും ശി​വ​സേ​ന​യും കോ​ണ്‍​ഗ്ര​സും ചേർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ഖ്യം രൂ​പീ​ക​രി​ച്ചി​രി​ച്ചി​രു​ന്നു. 162 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് ത്രി​ക​ക്ഷി സ​ഖ്യ​ത്തി​നു​ള്ള​ത്. 145 എം​എ​ൽ​എ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട​ത്.
ബു​ധ​നാ​ഴ്ച വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​ഞ്ചു മണി​ക്കു മു​ൻപ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. ര​ഹ​സ്യ​ബാ​ല​റ്റ് പാ​ടി​ല്ല. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വിഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പറയു​ന്നു.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451