1470-490

മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നാളെ; അഞ്ച് മണിക്ക് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രീകോടതി

ര​ഹ​സ്യ​ബാ​ല​റ്റ് പാ​ടി​ല്ല. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വി​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പറയു​ന്നു.

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബു​ധ​നാ​ഴ്ച വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. അ​ഞ്ചു മ​ണി​ക്കു മു​ൻപ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. ര​ഹ​സ്യ​ബാ​ല​റ്റ് പാ​ടി​ല്ല. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വി​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പറയു​ന്നു. ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​തി​നെ​തി​രേ ശി​വ​സേ​ന- എ​ൻ​സി​പി- കോ​ണ്‍​ഗ്ര​സ് സ​ഖ്യം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി. ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കുതിരക്കച്ചവടം തടയാൻ എത്രയും വേഗം വിശ്വാസവോട്ട് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​തി​നാ​യി ക്ഷ​ണി​ച്ചു​കൊ​ണ്ട് ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി ന​ൽ​കി​യ ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ കേ​സി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ്ര​ത്യേ​ക സി​റ്റിം​ഗി​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തും സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ മ​തി​യാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഫ​ഡ്നാ​വി​സ് ന​ൽ​കി​യ ക​ത്തും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മേ​ത്ത ഹാ​ജ​രാ​ക്കി. എ​ൻ​സി​പി​യു​ടെ 54 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​ചൂ​ണ്ടി​ക്കാ​ട്ടി അ​ജി​ത് പ​വാ​ർ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യ ക​ത്തും മേ​ത്ത ഹാ​ജ​രാ​ക്കി. ഇ​തി​നു മ​റു​പ​ടി​യാ​യി ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ൽ അ​ജി​ത് പ​വാ​റി​നു ന​ൽ​കി​യ പി​ന്തു​ണ​യാ​ണെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ എം​എ​ൽ​എ​മാ​ർ ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​ൻ​സി​പി- കോ​ണ്‍​ഗ്ര​സ് ക​ക്ഷി​ക​ൾ​ക്കു വേ​ണ്ടി അ​ഭി​ഷേ​ക് മ​നു സിം​ഗ്വി ചൂ​ണ്ടി​ക്കാ​ട്ടി.‌

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248