1470-490

ശബരിമലക്ക് പ്രത്യേക നിയമം, മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; സുപ്രീം കോടതി

മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും കോടതി പരാമർശിച്ചു. പന്തളം രാജകുടുംബാംഗം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് രമണയുടെ പരാമർശം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ന്യൂഡൽഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും കോടതി പരാമർശിച്ചു. പന്തളം രാജകുടുംബാംഗം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് രമണയുടെ പരാമർശം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. ശബരിമലയ്ക്കായി സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരാത്തതിനെയും ജസ്റ്റിസ് രമണ വിമർശിച്ചു. വിഷയത്തിൽ‌ സർക്കാർ കൈമാറിയ കരട് നിയമത്തിൽ ബോർഡ് ഭരണസമിതിയിലേക്ക് വനിതകളെ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥയെയും ജസ്റ്റിസ് രമണ വിമർശിച്ചു.

ഏഴംഗ ബെഞ്ച് മറിച്ചൊരു തീരുമാനമെടുത്താൽ വനിതകൾക്ക് എങ്ങനെ ശബരിമലയിൽ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമിക്കുമെന്ന് സംസ്ഥാന സർക്കാർ രണ്ട് മാസം മുമ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നുവെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറിയ നിയമത്തിന്‍റെ കരടിൽ വനിതകൾക്ക് ദേവസ്വം ബോർഡിന്‍റെ ഭരണ സമിതിയിൽ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്. അതേസമയം സർക്കാർ കൈമാറിയ പുതിയ നിയമത്തിനെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാനുണ്ടെന്നും അതിനാൽ സംസ്ഥാന സർക്കാരിന്‍റെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയോട് ഹാജരാകണമെന്നും ജസ്റ്റിസ് രമണ നിർദ്ദേശിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952