1470-490

കെഎസ്‌യു മാർച്ച് ; നിയമസഭ പ്രക്ഷുബ്ധം, സ്പീക്കർ ഇറങ്ങിപ്പോയി

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തേ​തു​ട​ർ​ന്ന് സ​ഭ നി​ർ​ത്തി​വ​ച്ച് സ്പീ​ക്ക​ർ ഡ​യ​സി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഭ​യി​ലെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കും ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ​യ്ക്കു​മെ​തി​രാ​യ പൊലീ​സ് ന​ട​പ​ടി​യി​ൽ നി​യ​മ​സ​ഭ സ്തം​ഭി​ച്ചു. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തേ​തു​ട​ർ​ന്ന് സ​ഭ നി​ർ​ത്തി​വ​ച്ച് സ്പീ​ക്ക​ർ ഡ​യ​സി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ സ​ഭ​യി​ലെ​ത്തി​യ​ത്.

കെ​എ​സ്‍​യു മാ​ര്‍​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പൊലീ​സ് മ​ര്‍​ദ​ന​ത്തി​ല്‍ വി.​ടി. ബ​ല്‍​റാ​മാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൊലീ​സി​ലെ സി​പി​എം അ​നു​കൂ​ലി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് നേതൃത്വം ന​ല്‍​കി​യ​തെ​ന്ന് ബ​ൽ​റാം ആ​രോ​പി​ച്ചു. എം​എ​ൽ​എ​യ്ക്കു മ​ർ​ദ​ന​മേ​റ്റ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും പൊ​ലീ​സ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചെന്നും മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ മ​റു​പ​ടി ന​ൽ​കി.

സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഷാ​ഫി​യു​ടെ ര​ക്തം​പു​ര​ണ്ട വ​സ്ത്രം സ​ഭ​യി​ൽ ഉയർ​ത്തി​ക്കാ​ട്ടി. ചോ​ദ്യോ​ത്ത​ര​വേ​ള നി​ർ​ത്തി വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ദാ​ന​ത്തി​നെ​തി​രെ കെ​എ​സ്‌യു ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണു ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.എം.അഭി​ജി​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു പ​രുക്കേ​റ്റ​ത്.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248