1470-490

ജെഎന്‍യു: മൂന്നംഗ സമിതി ഫലപ്രദമാകുമോ?

ഇന്നലെയും പോലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണിത്. മൂന്നാഴ്ചയായി സമരത്തിലുള്ള വിദ്യാര്‍ഥികളോട് വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. 11ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിനെ ആറ് മണിക്കൂര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു. ഇതോടെ പ്രക്ഷോഭം വന്‍ വിദ്യാര്‍ഥിമുന്നേറ്റമായി മാറി.

ന്യൂഡല്‍ഹി: ഫീസ്‌വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജെഎന്‍യു സമരത്തില്‍ ഇടപെടാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ചര്‍ച്ചകളിലൂടെ ജെഎന്‍യുവിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതിയെ മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ചത്. യുജിസി മുന്‍വൈസ്‌ചെയര്‍മാന്‍ പ്രൊഫ. വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ പ്രൊഫ. അനില്‍ സഹസ്രബുധെ ചൗഹാന്‍, യുജിസി സെക്രട്ടറി പ്രൊഫ. രജ്‌നീഷ് ജെയിന്‍ എന്നിവരാണ് സമിതിയില്‍. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഇതു ഫലപ്രദമാകില്ലെന്ന വിലയിരുത്തലാണ് സമരക്കാര്‍ക്ക്. ഇന്നലെയും പോലീസ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണിത്. മൂന്നാഴ്ചയായി സമരത്തിലുള്ള വിദ്യാര്‍ഥികളോട് വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. 11ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിനെ ആറ് മണിക്കൂര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു. ഇതോടെ പ്രക്ഷോഭം വന്‍ വിദ്യാര്‍ഥിമുന്നേറ്റമായി മാറി. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഡല്‍ഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ക്രൂരമര്‍ദനമേറ്റപ്പോഴും പിന്മാറിയില്ല. ചര്‍ച്ച സാധ്യമാക്കാമെന്ന ഉറപ്പിലാണ് കേന്ദ്രമന്ത്രിക്ക് ക്യാമ്പസിന് പുറത്തിറങ്ങാനായത്.

ഒരാഴ്ച പിന്നിട്ടിട്ടും കേന്ദ്രമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് തിങ്കളാഴ്ച വീണ്ടും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ഒന്നിലേറെ തവണ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ജോര്‍ബാഗില്‍വരെയെത്തിയ പെണ്‍കുട്ടികളടങ്ങുന്ന സംഘം രാത്രി റോഡ് ഉപരോധിക്കുന്നതിനിടെ തെരുവുവിളക്കുകള്‍ അണച്ച് മര്‍ദിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573