1470-490

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു.ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാല് വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്.കേന്ദ്രനിയമത്തിന് അനുസൃതമായി ഉടൻ സർക്കുലർ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാക്കുന്നതിനെതിരെ നൽകിയിരുന്ന അപ്പീൽ സർക്കാർ പിൻവലിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653