1470-490

റണ്‍വേ നവീകരണം: കൊച്ചി എയര്‍പോര്‍ട്ടില്‍ പകല്‍ സര്‍വീസില്ല

മിക്ക സര്‍വീസുകളും വൈകിട്ട് ആറുമുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. പ്രതിദിനം അഞ്ച് വിമാന സര്‍വീസുകള്‍മാത്രമാമേയുണ്ടാകൂ.
റണ്‍വേ റീസര്‍ഫസിങ് പ്രവൃത്തികള്‍ക്കായി ഒരുവര്‍ഷം മുമ്പുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നാലു മാസത്തേയ്ക്ക് പകല്‍ സര്‍വീസില്ല. റണ്‍വേ നവീകരണത്തിന്റെ ഭാഗമായാണിത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങും. ദിവസവും രാവിലെ 10ന് റണ്‍വേ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകിട്ട് ആറുമുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. പ്രതിദിനം അഞ്ച് വിമാന സര്‍വീസുകള്‍മാത്രമാമേയുണ്ടാകൂ.
റണ്‍വേ റീസര്‍ഫസിങ് പ്രവൃത്തികള്‍ക്കായി ഒരുവര്‍ഷം മുമ്പുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ പൂര്‍ണസഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കല്‍ ഒഴിവാക്കാനായി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസും റദ്ദായി.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838