1470-490

ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പൊലീസ് തടഞ്ഞു

ഇന്നു രാവിലെയോടെ തമിഴ്‌നാട്ടിലെ വേലൂരില്‍ നിന്നുമെത്തിയ പെൺകുട്ടിയെയാണ് പൊലീസ് പമ്പയില്‍ വച്ച് തടഞ്ഞത്. 

പമ്പ: പിതാവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പൊലീസ് തടഞ്ഞു. ഇന്നു രാവിലെയോടെ തമിഴ്‌നാട്ടിലെ വേലൂരില്‍ നിന്നുമെത്തിയ പെൺകുട്ടിയെയാണ് പൊലീസ് പമ്പയില്‍ വച്ച് തടഞ്ഞത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസിന്‍റെ നടപടി. തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പൊലീസിന്‍റെ സുരക്ഷയില്‍ പമ്പയില്‍ പാര്‍പ്പിച്ചു. കുട്ടിയുടെ അച്ഛനെ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന്, പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയിൽ അവ്യക്ത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്. ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ആരെയും സന്നിധാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇക്കഴിഞ്ഞ ശനിയാഴ്ച ആന്ധ്രയില്‍ നിന്നെത്തിയ മൂന്ന് യുവതികളെ സമാന രീതിയിൽ പൊലീസ് മടക്കി അയച്ചിരുന്നു

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269