1470-490

വാളയാർ പീഡനം;വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി

കേസിൽ പ്രോസിക്യൂട്ടറായിരുന്ന ലത ജയരാജിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസിൽ പ്രോസിക്യൂട്ടറായിരുന്ന ലത ജയരാജിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
കേസിന്‍റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. വീഴ്ച സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് ലഭിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ബാലനും അറിയിച്ചിരുന്നു. കേസിന്‍റെ അപ്പീലിൽ വാദത്തിന് മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേസിൽ പാർട്ടിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല. സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാൽ അനുകൂല നടപടിയാകും സർക്കാർ‌ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127