1470-490

തൃശൂര്‍ കോര്‍പറേഷന്‍ കേരളോത്സവത്തിന് തുടക്കമായി

തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന 2019 ലെ കേരളോത്സവം ബഹു: ഗവ: ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കേരളോത്സവത്തിന് തുടക്കമായി. തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന 2019 ലെ കേരളോത്സവം ബഹു: ഗവ: ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ.എ.എസ്.രാമദാസന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ വിശിഷ്ടാതിഥിയായിരുന്നു. വിദ്യാഭ്യാസ-കായികാര്യം ചെയര്‍മാന്‍ കരോളി ജോഷ്വാ സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവു് അഡ്വ.എം.കെ.മുകുന്ദന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, ടി.ആര്‍.സന്തോഷ്, ഫ്രാന്‍സീസ് ചാലിശ്ശേരി, വത്സല ബാബുരാജ്, പ്രീജ ഗോപകുമാര്‍, എം.ആര്‍.റോസിലി, ജെക്കബ് പുലിക്കോട്ടില്‍, ബിന്ദുകുട്ടന്‍, ഷീനചന്ദ്രന്‍, ഗീത.ബി, കെ.വി.ബൈജു എന്നിവര്‍ സംസാരിച്ചു.
യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ ടി.എസ്.സന്തോഷ് നന്ദി പറഞ്ഞു.
കേരളോത്സവത്തിന്റെ ഭാഗമായ  ഫുട്‌ബോള്‍ മത്സരം മേയര്‍ അജിത വിജയന്‍ ഉദ്ഘാഘാടനം ചെയ്തു. പ്രശസ്ത ഇന്ത്യന്‍ ഫുട്‌മ്പോള്‍ താരം ഐ.എം.വിജയന്‍, ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് എന്നിവര്‍ മുഖ്യാതിഥികളായായിരുന്നു. വിദ്യാഭ്യാസ-കായിക ചെയര്‍മാന്‍ കരോളി ജോഷാ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, അഡ്വ.എ.എസ്.രാമദാസന്‍, ബിന്ദുകുട്ടന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക, ഷഹിന്‍ എന്നിവര്‍ പങ്കെടുത്തു.
ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രതിപക്ഷ നേതാവ് അഡ്വ. .എം.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, വിദ്യാഭ്യാസ – കായിക ചെയര്‍മാന്‍ കരോള ജോഷ്വാ, കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, ബിന്ദുകുട്ടന്‍ എന്നീവര്‍ പങ്കെടുത്തു.
23 വരെ നടക്കുന്ന കേരളോത്സവത്തില്‍ 55 ഡിവിഷനിലെ യൂത്ത് ക്ലബുകളുടേയും, കലാപ്രതിഭകളുടേയും മാറ്റുരക്കലാണ് വിവിധ വേദികളിലായി നടക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790