1470-490

വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനിൽ സൗഹൃദ സന്ദർശനം നടത്തി

മലപ്പുറം ചെൽഡ് ലൈനിൻ്റെയും വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ  വിദ്യാർത്ഥികൾ  സൗഹൃദ സന്ദർശനം നടത്തുകയും  ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.

വളാഞ്ചേരി: ലോക ബാലാവകാശദിനാചാരത്തിന്റഭാഗമായി മലപ്പുറം ചെൽഡ് ലൈനിൻ്റെയും വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ  വിദ്യാർത്ഥികൾ  സൗഹൃദ സന്ദർശനം നടത്തുകയും  ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.  വളാഞ്ചേരി എസ്.ഐ  കെ.ആർ.  രഞ്ജിത്ത്  ഉദ്ഘാടനം ചെയ്യുകയും   ബാലസൗഹൃദ പോലീസ് സംവിധാനത്തെ  പരിചയപ്പെടുത്തുകയും ചെയ്തു.വിദ്യാർഥികൾ പോലീസ് ഉദ്യോഗസ്ഥർക്ക്   ബാല സംരക്ഷണസന്ദേശം രേഖപ്പെടുത്തിയ ടാഗ് കെട്ടി. പരിപാടിക്ക് അധ്യാപകരായ വി.കെ. സുമേഷ്, ശ്രീകാന്ത് ആർ. മേനോൻ,  ചൈൽഡ് ലൈൻ ട്രെയ്നി ഹുദ അലി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651