1470-490

എം എസ് എഫ് മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ ‘കുരുന്നുകൾക്കൊപ്പം ‘ ശ്രദ്ധേയമായി

ജാറത്തിങ്ങൽ അംഗനവാടിയിൽ നടന്ന ചടങ്ങ് മുസ്ലീം ലീഗ് മാറാക്കര പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

കാടാമ്പുഴ: ശിശുദിനത്തിൽ മാറാക്കര പഞ്ചായത്ത്‌ എം എസ് എഫ് കമ്മിറ്റി പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ ‘കുരുന്നുകൾക്കൊപ്പം’ പരിപാടി സംഘടിപ്പിച്ചു. മാറാക്കര പ്രീ പ്രൈമറി സ്കൂളിൽ നടന്ന ചടങ്ങ് മുസ്ലീം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് ഒ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ജാറത്തിങ്ങൽ അംഗനവാടിയിൽ നടന്ന ചടങ്ങ് മുസ്ലീം ലീഗ് മാറാക്കര പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കല്ലൻ ആമിന ശിശുദിന സന്ദേശം നൽകി. ഏർക്കര അംഗനവാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  പള്ളിമാലിൽ മുഹമ്മദ്‌ അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ എം എസ് എഫ് പ്രസിഡന്റ് റാഷിദ്‌ പി ടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി  മൊയ്‌തീൻ മാടക്കൽ,മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ ട്രഷറർ ജംഷാദ് കല്ലൻ, വൈസ് പ്രസിഡന്റ് ഫൈസൽ കെ പി , എം എസ് എഫ് പഞ്ചായത്ത്‌ ട്രഷറർ സക്കീറലി പാറോളി, സെക്രട്ടറി മുർഷിദ് സി, വിംഗ് കൺവീനർ മുബഷിർ സി, ഫവാസ് നടുവഞ്ചേരി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248