1470-490

ശബരിമല; വിധി നടപ്പാക്കണമെന്ന് ജസ്റ്റീസ് നരിമാൻ

അഞ്ചംഗ ബെഞ്ചിന്‍റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു

ന്യൂ​ഡ​ൽ​ഹി:ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണണമെന്ന് ജ​സ്റ്റീ​സ് ന​രി​മാ​ൻ. അഞ്ചംഗ ബെഞ്ചിന്‍റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടാണ് ജ​സ്റ്റി​സ് റോഹിൻടൺ ന​രി​മാ​ൻ പ്രതികരിച്ചത്. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച പ​ഴ​യ വി​ധി നി​ല​നി​ല്‍​ക്കും. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ന​രി​മാ​ന്‍ ആവശ്യപ്പെട്ടു. ക​ർ​ണാ​ട​ക​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ. ​ശി​വ​കു​മാ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കുമ്പോഴായിരുന്നു ​ജ​സ്റ്റീ​സ് ന​രി​മാന്‍റെ പ​രാ​മ​ർ​ശം.’ഞ​ങ്ങ​ളു​ടെ ശ​ബ​രി​മ​ല വി​ധി വാ​യി​ക്കു​ക, ഞ​ങ്ങ​ളു​ടെ വി​ധി​ന്യാ​യ​ങ്ങ​ൾ ത​മാ​ശ​യ​ല്ലെ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്ക​ണം. വി​യോ​ജ​ന വി​ധി​യി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​രി​മാ​ന്‍.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451