1470-490

മുഖ്യമന്ത്രിക്ക് വധഭീഷണി

വടകര പൊലീസ് സ്റ്റേഷനിൽ കത്തിന്‍റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്.

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് വധഭീഷണി. വടകര പൊലീസ് സ്റ്റേഷനിൽ കത്തിന്‍റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും എന്നാണ് കത്തിൽ പറയുന്നത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം.അർബൻ ആക്ഷൻ ടീമിന് വേണ്ടി ബദർ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരിൽ നിന്നാണ് കത്തയച്ചിരിക്കുന്നത്.ഇതോടൊപ്പം പേരാമ്പ്ര എസ്.ഐ ഹരീഷിന്‍റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാൻ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നത്. ഈ നരാധമനെ അർബൻ ആക്ഷൻ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തിൽ പറയുന്നത്.ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഭീഷണി സന്ദേശത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884