1470-490

ശിശുദിനത്തിൽ വിദ്യാർത്ഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്ത് വളാഞ്ചേരി നഗരസഭ.

നഗരസഭ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റീൽ വാട്ടർ ബോട്ടിലിന്റെ മുനിസിപ്പൽ തല വിതരണോദ്ഘാടനവും ശിശുദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും  കാട്ടിപ്പരുത്തി ഗവ.എൽ പി സ്കൂളിൽ വെച്ച്നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഷെഫീനചെങ്കുണ്ടൻ നിർവ്വഹിച്ചു. 

വളാഞ്ചേരി: ശിശുദിനത്തിൽ വളാഞ്ചേരി നഗരസഭയിലെ വിദ്യാർത്ഥികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു.    നഗരസഭ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റീൽ വാട്ടർ ബോട്ടിലിന്റെ മുനിസിപ്പൽ തല വിതരണോദ്ഘാടനവും ശിശുദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും  കാട്ടിപ്പരുത്തി ഗവ.എൽ പി സ്കൂളിൽ വെച്ച്നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഷെഫീനചെങ്കുണ്ടൻ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വിദ്യാഭ്യാസ പ്രദർശനം ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ സി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

പ്രത്യേക അസംബ്ലി ,വിദ്യാർത്ഥികൾ നേതൃത്വം നൽകിയ സ്പെഷ്യൽ ബാലസഭ, കൂട്ട ചിത്രരചനാ മത്സരം തുടങ്ങിയവയും ഉണ്ടായി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.ഫാത്തിമ കുട്ടി, കൗൺസിലർ സുബൈദ ചങ്ങമ്പിളി, നഗരസഭ സെക്രട്ടറി സുനിൽ കുമാർ പ്രസംഗിച്ചു.പ്രഥമാധ്യാപകൻ പി.രവി സ്വാഗതവും പി.ടി. എ അധ്യക്ഷൻ ഇബ്രാഹിം ചങ്ങമ്പള്ളി നന്ദിയും പറഞ്ഞു. പൂർവ വിദ്യാർത്ഥി സമിതി ,അധ്യാപക രക്ഷാകർതൃ സമിതി, മാതൃസമിതി, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ,രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.


Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248