1470-490

ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു.

പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ്  ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്

മലപ്പുറം:ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മലപ്പുറത്ത് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ്  ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്.  ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിര്‍. യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ദിവസം ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്‍റെ ബന്ധുക്കളുടെ ആരോപണം. അനിയന്‍ ഷിബിലന്‍റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയും ചെയ്‍തു.  പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്നാണ് ബന്ധു പറയുന്നത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653