1470-490

മലപ്പുറം ഉപജില്ലാ കലോത്സവം; എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ ജേതാക്കൾ

സമാപന സമ്മേളനം നഗരസഭാ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. 

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മലപ്പുറം സബ് ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ കോട്ടൂർ ജേതാക്കളായി.സെന്റ് ജമ്മാസ് രണ്ടാം സ്ഥാനവും, ഗവ: രാജസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ എ.കെ.എം എച്ച്.എസ് എസ് കോട്ടൂർ ഒന്നാം സ്ഥാനവും, എം.എം.ഇ.ടി എച്ച് എസ് മേൽമുറി രണ്ടാം സ്ഥാനവും, ജി.എച്ച്.എസ് ഇരുമ്പൂഴി മുന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ ഒന്നാം സ്ഥാനവും.ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കൽ രണ്ടാം സ്ഥാനവും, എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം മൂന്നാം സ്ഥാനവും നേടി.യു .പി വിഭാഗം സംസ്കൃതോത്സവത്തിൽ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ ഒന്നാം സ്ഥാനവും എൻ.എസ്.എസ് കരയോഗം.എച്ച്.എസ്.എസ് കോട്ടക്കൽ രണ്ടാം സ്ഥാനവും, ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കൽ മൂന്നാം സ്ഥാനവും നേടി.യു പി.വിഭാഗം അറബിക് കലോൽസവത്തിൽ എം.യു. എ.യു.പി.എസ്. പാണക്കാട് ഒന്നാം സ്ഥാനവും, ബി.എം.എം.യു.പി.എസ് ചാപ്പനങ്ങാടി രണ്ടാം സ്ഥാനവും, ജി.എം.യു.പി.എസ് ചെമ്മങ്കടവ് മൂന്നാം സ്ഥാനവും നേടി.യു പി വിഭാഗം ജനറൽ സെന്റ് ജമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറം ഒന്നാം സ്ഥാനവും, എം.എസ്.പി.ഇ.എം.എച്ച്.എസ് മലപ്പുറം രണ്ടാം സ്ഥാനവും, എ.എം.യു.പി എസ് വള്ളുവമ്പ്രം മൂന്നാം സ്ഥാനവും നേടി.എൽ .പി വിഭാഗം അറബിക് കലോൽസവത്തിൽ എ .എൽ.പി.എസ് മുതുവത്ത്പറമ്പും, എ.എം എൽ .പി .എസ് പുലിയാട്ടുകുളവും ഒന്നാം സ്ഥാനം നേടി.എ.എം.എൽ.പി.എസ് കോട്ടൂർ രണ്ടാം സ്ഥാനവും, എ.യു.പി.എസ് മലപ്പുറവും എ.എൽ.പി.എസ് വെല്ലൂർ മൂന്നാം സ്ഥാനവും നേടി.എൽ.പി വിഭാഗം ജനറൽ സെന്റ് ജമ്മാസ് ജി.എച്ച്.എസ്.എസ് മലപ്പുറവും, യു.എ.എച്ച്.എം എൽ .പി എസ് വലിയാടും ഒന്നാം സ്ഥാനവും, എ.എം യു.പി.എസ്. വെള്ളുവെമ്പ്രം രണ്ടാം സ്ഥാനവും, എ.എൽ.പി.എസ് തോക്കാംപാറ മൂന്നാം സ്ഥാനവും നേടി.ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കൽ ഒന്നാം സ്ഥാനവും, എ.കെ.എം എച്ച്.എസ്.എസ് കോട്ടൂർ രണ്ടാം സ്ഥാനവും എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം നഗരസഭാ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രിസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി, മലപ്പുറം എ.ഇ.ഒ മാരായ കെ.എസ് സാജൻ, ഹസീന നാനാക്കൽ, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ.പ്രിൻസിപ്പൽ അലി കട വണ്ടി, മുസ്തഫ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385