1470-490

ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ   ബോധവൽക്കരണ ക്ലാസും ,സ്കൂൾ തല ഭക്ഷ്യ സുരക്ഷ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.

വളാഞ്ചേരി: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ   ബോധവൽക്കരണ ക്ലാസും ,സ്കൂൾ തല ഭക്ഷ്യ സുരക്ഷ ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കോട്ടക്കൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ എസ്. ഷിബു ഉദ്ഘാടനം  ചെയ്തു. സ്കൂൾ ഭക്ഷ്യ സുരക്ഷ ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാനധ്യാപിക ടി.വി. ഷീല നിർവഹിച്ചു.പി കെ. പ്രേമ അധ്യക്ഷത വഹിച്ചു.മലപ്പുറം താലൂക്ക് ആശുപത്രി ന്യൂട്രിഷനിസ്റ്റ് കെ.എസ്. ടിന്റു ക്ലാസെടുത്തു.ടി.എൻ. ദിവ്യ, കെ.എസ്. ഷിംലു, കെ. സീനത്ത് എന്നിവർ സംബന്ധിച്ചു. സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, ടി.വി. സുജ നന്ദിയും പറഞ്ഞു.പ്രതിജ്ഞ, പോസ്റ്റർ പ്രകാശനം എന്നിവയും സംഘടിപ്പിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790