1470-490

സംസ്ഥാന സർക്കാർ മോദി സർക്കാറിനെ പോലെ പ്രവർത്തിക്കരുത്; കാനം രാജേന്ദ്രൻ

മാവോവാദികള്‍ക്കെതിരെ പൊലീസ് ഉന്മൂലന സിദ്ധാന്തം നടപ്പാക്കരുതെന്നാണ് സിപിഐ നിലപാടെന്നും കാനം രാജേന്ദ്രൻ

കൊച്ചി: മോദി സര്‍ക്കാരിനെ പോലെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ നിയമത്തിനെതിരാണ് ഇടതു പാര്‍ട്ടികള്‍. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും അതാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎപിഎയ്ക്കെതിരെ രാജ്യവ്യാപകമായ ഇടതു പ്രതിരോധത്തെ സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ പാടില്ല. മാവോവാദികള്‍ക്കെതിരെ പൊലീസ് ഉന്മൂലന സിദ്ധാന്തം നടപ്പാക്കരുതെന്നാണ് സിപിഐ നിലപാടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സിപിഐയെ അല്ലെന്നും ഇടതു മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373