1470-490

കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം: ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസും, ജി.എം.എൽ.പി.എസ് കല്ലാർ മംഗലവും ചാമ്പ്യൻമാർ

ഹയർ സെക്കൻറി  വിഭാഗത്തിൽ    ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് 246 പോയന്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. 194 പോയന്റുകളുമായി , മാറാക്കര വി.വി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 178 പോയന്റുകളുമായി വി.എച്ച്.എസ്.എസ് വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.    ഹൈസ്കൂൾ വിഭാഗത്തിൽ   208 പോയന്റുകൾ നേടി ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ്   ഓവറോൾ ചാമ്പ്യൻമാരായി. 164  പോയന്റുകൾ നേടി ഇരിമ്പിളിയം ഗവ.എച്ച്.എസ്.എസ്,  രണ്ടാം സ്ഥാറം കരസ്ഥമാക്കി. 

വളാഞ്ചേരി:  വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ  എന്നിവിടങ്ങളിൽ മൂന്നു ദിവസമായി  സംഘടിപ്പിച്ച കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. , ഹയർ സെക്കൻറി  വിഭാഗത്തിൽ    ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് 246 പോയന്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. 194 പോയന്റുകളുമായി , മാറാക്കര വി.വി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 178 പോയന്റുകളുമായി വി.എച്ച്.എസ്.എസ് വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.    ഹൈസ്കൂൾ വിഭാഗത്തിൽ   208 പോയന്റുകൾ നേടി ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ്   ഓവറോൾ ചാമ്പ്യൻമാരായി. 164  പോയന്റുകൾ നേടി ഇരിമ്പിളിയം ഗവ.എച്ച്.എസ്.എസ്,  രണ്ടാം സ്ഥാറം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ   63 പോയന്റുകൾ വീതം നേടി പൈങ്കണ്ണൂർ ഗവ.യു.പി സ്കൂളും,വൈക്കത്തൂർ എ.യു.പി.സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയന്റുകൾ വീതം നേടി ജി.എച്ച്.എസ്.എസ് ആതവനാട്, എ.യു.പി.എസ് കാടാമ്പുഴ രണ്ടാം സ്ഥാനങ്ങൾ പങ്കിട്ടു. എൽ.പി  വിഭാഗത്തിൽ 50 പോയന്റുകൾ നേടി ജി.എം.എൽ.പി.എസ് കല്ലാർ മംഗലം   ചാമ്പ്യൻമാരായി. 49  പോയന്റുകൾ നേടി ജി.എൽ.പി.എസ് ചെല്ലൂർ രണ്ടാം  സ്ഥാനവും നേടി.       സമാപന സമ്മേളനത്തിൽ  ജനറൽ കൺവീനർ  എം. മോഹൻദാസ്  അധ്യക്ഷത വഹിച്ചു.  ഉപജില്ലാ ഓഫീസർ ഗീതാലക്ഷ്മി ട്രോഫികൾ വിതരണം ചെയ്തു.      വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല , പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ഡി. സന്തോഷ് എന്നിവർ സംസാരിച്ചു. 

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0