1470-490

വട്ടപ്പാറ വളവ് നികത്താൻ നടപടി സ്വീകരിക്കണം;വളാഞ്ചേരി നഗരസഭ കൗൺസിൽ പ്രമേയം

മൂർക്കത്ത് മുസ്തഫ അവതരിപ്പിച്ച പ്രമേയത്തെ സി.ഷിഹാബുദ്ധീൻ പിന്തുണച്ചു. 

വളാഞ്ചേരി:  നഗരസഭയിലെ  എൻ.എച്ച് 66 ൽ ഉൾപ്പെടുന്ന സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവ് നികത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.മൂർക്കത്ത് മുസ്തഫ അവതരിപ്പിച്ച പ്രമേയത്തെ സി.ഷിഹാബുദ്ധീൻ പിന്തുണച്ചു. വട്ടപ്പാറയിലെ അപകടങ്ങൾക്കും വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുന്നതിനുമായി കഞ്ഞിപ്പുര-മൂടാൽ ബൈപാസ് യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർത്ഥ്യമാക്കണമെന്നും  സർക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും  പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761