1470-490

സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യണം: മന്ത്രി എ സി മൊയ്തീന്‍

പൊതുസമൂഹവും തൊഴിലാളിവര്‍ഗവും നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു  ബാധ്യതയുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

തൃശൂര്‍ : തങ്ങളുടെ തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം പൊതുസമൂഹവും തൊഴിലാളിവര്‍ഗവും നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു  ബാധ്യതയുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
മാധ്യമമേഖല മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. കോര്‍പറേറ്റുകള്‍  മുഖ്യധാരാ മാധ്യമങ്ങള്‍ കൈയ്യടിക്കയതിനെ തുടര്‍ന്നാണിത്. ഉടമകള്‍ ധനകേന്ദ്രീകരണം നടത്തുമ്പോള്‍   മാധ്യമപ്രവര്‍ത്തകരെ പരമാവധി കഷ്ടത്തിലാക്കുന്നു. പല സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നു. നിലവിലുള്ളവയില്‍ തന്നെ പലതിലും ശമ്പളമടക്കം കൊടുക്കുന്നില്ല.
കോര്‍പറേറ്റുവല്‍കരണം എല്ലാ തൊഴില്‍മഖലയിലും തൊഴിലാളികള്‍ക്കു വെല്ലുവിളിയാണ്. തൊഴില്‍ ആനുകൂല്യങ്ങള്‍ പരമാധി ഇക്കാതക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇതര തൊഴിലളികളോടൊപ്പം അണിചേരുന്ന തൊഴിലാളികളാവണം മാധ്യമപ്രവര്‍ത്തകരും. ഇത്തരം പ്രശ്‌നങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ചയാക്കണം.  സമ്മേളനം ആര്‍ഭാടത്തിലല്ല ആശയപരമായ ഉള്ളടക്കംകൊണ്ടാണ് ഗംഭീകരമാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് കെ രാജന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുലഭ, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്ത ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ്, യൂണിയന്‍ ജില്ലാ സെക്രട്ടറി എം വി വീനീത എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ പ്രഭാത് സ്വാഗതവും വൈസ് പ്രസിഡന്റ് മുകേഷ്‌ലാല്‍ നന്ദിയും പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554