1470-490

വ്യാജ ഐപിഎസുകാരൻ അറസ്റ്റിൽ

ips
ഇ​തേ കേ​സി​ൽ വിപി​ന്‍റെ അ​മ്മ​യെ​യും പൊലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. വി​പി​നും അ​മ്മ​യും ചേ​ര്‍​ന്ന് ധാ​രാ​ളം ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പാലക്കാട്: വ്യാ​ജ ഐ​പി​എ​സു​കാ​ര​ൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ വി​പി​ൻ കാ​ർ​ത്തി​ക് (29) അ​റ​സ്റ്റി​ൽ. ചി​റ്റൂ​രി​ൽ​ നി​ന്നാ​ണ് വി​പി​നെ പി​ടി​കൂ​ടി​യ​ത്. വ്യാ​ജ​രേ​ഖ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു ഇ​യാ​ൾ. ഇ​തേ കേ​സി​ൽ വിപി​ന്‍റെ അ​മ്മ​യെ​യും പൊലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. വി​പി​നും അ​മ്മ​യും ചേ​ര്‍​ന്ന് ധാ​രാ​ളം ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​റി​ലും ബു​ള്ള​റ്റി​ലും ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ യൂ​ണി​ഫോ​മി​ൽ ന​ട​ന്നാ​യി​രു​ന്നു വി​പി​ന്‍റെ ത​ട്ടി​പ്പ്. ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​ന്ന നി​ല​യി​ല്‍ പൊ​ലീ​സി​നെ ശുപാ​ര്‍​ശ​യ്ക്കാ​യും വി​പി​ൻ വി​ളി​ച്ചി​രു​ന്നു. ഇ​തോ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​ശ​യം തോ​ന്നി. തു​ട​ർ​ന്നു പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പു​ക​ൾ പു​റ​ത്താ​യ​ത്. ര​ണ്ടു ​വര്‍ഷം കൊ​ണ്ടു ബാ​ങ്കു​ക​ളെ പ​റ്റി​ച്ചു ശ്യാ​മ​ള​യും മ​ക​നും വാ​ങ്ങി​യ​ത് 28 കാ​റു​ക​ളാ​ണ്.

അ​തി​ല്‍ 27 എ​ണ്ണ​വും വി​റ്റു. ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ക്കൗ​ണ്ടി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബാ​ല​ന്‍​സ് ഷീ​റ്റും ന​ൽ​കി​യാ​യി​രു​ന്നു വാ​യ്പ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​പ്പം യൂ​ണി​ഫോ​മി​ലു​ള്ള ഫോ​ട്ടൊ​യും ന​ല്‍​കും. ജ​മ്മു കശ്മീ​ര്‍ കേ​ഡ​റി​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ടാ​ണെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ വ്യാ​ജ​രേ​ഖ​ക​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

Comments are closed.