1470-490

മലയാള ഭാഷയുടെ സംരക്ഷണം അധ്യാപകരുടെ ഉത്തരവാദിത്വം: ഡോ: അനിൽ വള്ളത്തോൾ.

മലപ്പുറം ബി ആർ സി യുടെ പ്രഥമ അക്ഷരകൈരളി സാഹിത്യ പുരസ്കാരം വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടക്കൽ: മലയാളഭാഷയുടെ വളർച്ചയും വ്യാപനവും ഭാഷാ അധ്യാപകരുടെ ഉത്തരവാദിത്വ പൂർണമായ ഇടപെടലിലൂടെയാണ് സാധ്യമാകേണ്ടതെന്ന് മലയാളസർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ വള്ളത്തോൾ. മലപ്പുറം ബി ആർ സി യുടെ പ്രഥമ അക്ഷരകൈരളി സാഹിത്യ പുരസ്കാരം വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവ: രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ കെ നാസർ അധ്യക്ഷത വഹിച്ചു .സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ ടി രത്നാകരൻ, പ്രൻസിപ്പൽ ഇ.എൻ വനജ, പ്രധാനധ്യാപിക പി ആർ സുജാദ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടോമി മാത്യു, എ ഇ.ഒ മാരായ കെ.എസ് സാജൻ, ഹസീന നാനാക്കൽ, കെ.എൻ.എ ഷെരീഫ്, കെ.വി സെയ്ത് ഹാഷിം, റഷീദ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു.കഥാ വിഭാഗത്താൽ വെങ്ങല്ലൂർ എ എം എൽ പി സ്കൂളിലെ പികെ ദീപ കവിതാ വിഭാഗത്തിൽ ഇരുമ്പുഴി ജി എം യു പി സ്കൂളിലെ കെ ഉഷ, വലിയാട് യു എ എ എച്ച് എം എൽ പിപി സ്കൂളിലെ ടിഷാഹുൽ ഹമീദ്, എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651