1470-490

മാറാക്കരയിൽ ‘തുടക്കം’ വാർഡ്തല സന്ദർശനവുമായി മുസ് ലിം യൂത്ത് ലീഗ്

പുതുതായി നിലവിൽ വന്ന പഞ്ചായത്ത് കമ്മിറ്റിയുടെ  ഭാരവാഹികൾ വാർഡുകളിൽ സന്ദർശനം നടത്തി വാർഡ്തല ഭാരവാഹികളുമായി  സംവദിക്കുന്ന പരിപാടിയാണ് ‘തുടക്കം’ .

കാടാമ്പുഴ :മാറാക്കര പഞ്ചായത്തിൽ  മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിട്ടയോടെ ചുവട് വെക്കാം എന്ന ആശയവുമായി   ‘തുടക്കം’  വാർഡ്തല സന്ദർശന പരിപാടി ആരംഭിച്ചു. പുതുതായി നിലവിൽ വന്നപഞ്ചായത്ത് കമ്മിറ്റിയുടെ  ഭാരവാഹികൾ വാർഡുകളിൽ സന്ദർശനം നടത്തി വാർഡ്തല ഭാരവാഹികളുമായി  സംവദിക്കുന്ന പരിപാടിയാണ് ‘തുടക്കം’ .സൗഹൃദം, സമ്പർക്കം ,വിവരശേഖരണം, രേഖാ കൈമാറ്റം എന്നിവയാണ് ‘തുടക്ക’ത്തിലൂടെ ലക്ഷ്യമിടുന്നത്.മരുതിൻ ചിറ, വട്ടപ്പറമ്പ് എന്നിവിടങ്ങളിൽ നടന്ന മുസ് ലിം  യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജാഫറലി എ.പി. വാർഡ് കമ്മിറ്റികൾക്ക്  രേഖകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പരിപാടികൾ വിശദീകരിച്ചു. ട്രഷറർ ജംഷാദ് കല്ലൻ,മുസ്ലിം ലിഗ് പഞ്ചായത്ത് സെക്രട്ടറി എ.പി. അബ്ദു, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ. എ.കെ. സകരിയ്യ   ഫൈസൽ കെ.പി, സിയാദ് എൻ , സിദ്ദീഖ് കെ.പി, ഹമീദ് വി.കെ, മരുതിൻചിറയിൽ വാർഡ് ഭാരവാഹികളായ എ.പി. സാബിർ,സഫ്വാൻ വാഫി,സൈതലവി . ടി.പി,
നിസാർ .പി,മുബാറക് എ.പി,അഫ്സൽ ടി.പി,സുൽതാൻ ടി.പി,അനസ് പി പി, മുബശ്ലിർ ടി, വട്ടപ്പറമ്പിൽ സി.വി. മുസ്തഫ, സി.വി. കുഞ്ഞുട്ടി, സി.എച്ച് മുഹമ്മദലി,അസറുദ്ധീൻ വി.പി ,മുഹമ്മദ് മുബഷീർ സി, മുഹമ്മദ് അബ്ദുൽ ബാസിത്ത് പി.ടി,റഹീം പി വി ,ഷഫീഖ് മാട്ടുമ്മൽ എന്നിവർ സംസാരിച്ചു.

Comments are closed.