1470-490

സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഞാറ് നട്ടു.

എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ  കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഞാറ് നടുന്നു.

എടയൂർ:   എടയൂർ ഗ്രാമ പഞ്ചായത്തിലെ ഒടുങ്ങാട്ടു കുളം പാടശേഖരത്തിലെ കൊമ്പിനിപ്പാടത്ത്  എടയൂർ നോർത്ത് എ .എം .എൽ .പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഞാറ് നട്ടു.      കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ       തോട്ടിലെ ബണ്ട് പൊട്ടിയതിനെ തുടർന്നാണ്  നേരത്തെ   നട്ട ഞാറു മുഴുവൻ ഒഴുകി പോയിരുുന്നു. 

കുട്ടികളോടപ്പം ,അധ്യാപകരും കർഷക സമിതി പ്രവർത്തകരും   ഞാറ് നടുകയും ചെയ്തു. എടയൂർ കൃഷി അസിസ്റ്റന്റ് റിജേഷ്  ഉദ്ഘാടനം ചെയ്തു.   കർഷകസമിതി കൺവീനർ അബൂബക്കർ മുളക്കൽ,   സ്റ്റാഫ് സെക്രട്ടറി കെ. ശശികല,   സ്കൂൾ കാർഷിക ക്ലബ്‌ കൺവീനർ കെ. സുബൈർ,  പി. സന്തോഷ്, എസ്. ശ്രീകല, പി. ലുബ്ന, കർഷകരായ സക്കീർ പള്ളത്ത്, സിറാജുദ്ദീൻ, ബാവ മണ്ണത്ത്     എന്നിവർ  നേതൃത്വം നൽകി വിദ്യാർഥികൾക്കും, അധ്യാപകർക്കും  കപ്പയും, കാപ്പിയും നൽകിയാണ് പാടശേഖര സമിതി പ്രവർത്തകർ സ്കുളിലേക്ക് യാത്രയാക്കിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651