1470-490

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ നേതൃത്വത്തിൽ വെങ്ങാട് ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി.

മൂർക്കനാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ, ശുചിത്വമിഷൻ, 
വ്യാപാരി വ്യവസായി, മങ്കടബ്ലോക്ക്-മൂർക്കനാട് പഞ്ചായത്തിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണയജ്ഞം സംഘടിപ്പിച്ചത്.

വെങ്ങാട് : ഹരിതവീഥി സ്വഛതാ ഹി സേവ, എംപികെബിവൈ  ഏജന്റുമാരുടെ  ശുചീകരണയജ്ഞം പരിപാടിയുടെ ഭാഗമായി മൂർക്കനാട് പഞ്ചായത്തിലെ ആർഡി ഏജൻറുമാരുടെ നേതൃത്വത്തിൽ വെങ്ങാട് ടൗണിൽ ശുചീകരണപ്രവർത്തനം നടത്തി.
മൂർക്കനാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ, ശുചിത്വമിഷൻ, 
വ്യാപാരി വ്യവസായി, മങ്കടബ്ലോക്ക്-മൂർക്കനാട് പഞ്ചായത്തിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണയജ്ഞം സംഘടിപ്പിച്ചത്.
മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.രാജഗോപാലൻ  പരിപാടി ഉദ്ഘാടനം ചെയ്തു.ഏജന്റ്  വി. സാവിത്രി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരായ  പി. സൈനുദ്ദീൻ, കെ.കൃഷ്ണൻകുട്ടി,
ഷാഹിന,  അഭിശങ്കർഷാജി, ഗീത,  ശശി എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ കോഡിനേറ്റർ ബാബുരാജ്  പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ഏജന്റ്മാരായ രമ, ശോഭ, സാവിത്രി, ശ്യാമള, അമ്മിണി  ലീലാവതി എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
രമ നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653