1470-490

പാഴ് വസ്തുക്കളിൽ നിന്നും ബാഡ്ജ് നിർമ്മിച്ച് വിദ്യാർത്ഥികൾ

മലപ്പുറം റവന്യൂജില്ലാ ശാസ്ത്രോത്സവത്തിന് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി എൻ.എസ്‌.എസ് യുണിറ്റിന്റെ സഹകരണത്തോടെ നടന്ന ബാഡ്ജ്  നിർമ്മാണ ശിൽപ്പശാലയിൽ നിന്നും

കോട്ടക്കൽ: ജി.വി.എച്ച്.എസ് എസ് കൊണ്ടോട്ടിയിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ല ശാസ്ത്രമേളയുടെ രജിസ്ട്രേഷൻ കമ്മിറ്റിക്ക്ആവശ്യമായ ബാഡ്ജുകൾ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ രജിസ്‌ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു. ബാഡ്ജുകൾ എ.കെ.എസ്.ടി.യു രജിസ്ട്രേഷൻ കമ്മിറ്റിക്ക് കൈമാറി.വിവിധ കടകളിൽ നിന്നും ശേഖരിച്ച ഉപയോഗ ശൂന്യമായ കാർഡ് ബോർഡ് പെട്ടികൾ ഉപയോഗപ്പെടുത്തി കൊണ്ടാണ് ബാഡ്ജ് നിർമ്മിച്ചത്.ബാഡ്ജ് നിർമ്മാണ ശിൽപശാലക്ക് ക്രാഫ്റ്റ് അധ്യാപികയായ ടി.കെ ശ്രീജ നേതൃത്വം നൽകി. രജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങളായ എം.വിനോദ്, പി.എം ആശിഷ്, ടി മുഹമ്മദ് റാഫി, വി സജാദ്, കെ നികേഷ്, സ്കൂൾ പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കട വണ്ടി, വി.കെ സ്മിത, വി.ആർ ഷൈനി തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790