1470-490

നിയമസഭ സമ്മേളനം; പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

കോന്നിയിൽ നിന്ന് വിജയിച്ച കെ.യു.ജെനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നഡയിലാണ് മുസ്ലിംലീഗ് എംഎൽഎയായ എം.സി.ഖമറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തത്. 

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കു ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുൻ മന്ത്രി ദാമോദരൻ കാളാശ്ശേരി എന്നിവർക്ക് ചരമോപചാരം അർപ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. കോന്നിയിൽ നിന്ന് വിജയിച്ച കെ.യു.ജെനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പിന്നാലെ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീൻ, വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച വി.കെ പ്രശാന്ത് അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാൻ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എംഎൽഎയായ എം.സി.ഖമറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തത്. പാലായിൽ നിന്ന് ജയിച്ച മാണി സി. കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയിൽ അദ്ദേഹത്തിന്‍റെ ആദ്യ ദിനമാണ് ഇന്ന്.

പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202