1470-490

പെരിയ കൊലക്കേസ്: ഡിജിപിയുടേത് കൃത്യവിലോപം

സെപ്തംബര്‍ 30നാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നത്. അന്വേഷണം നീതിപൂര്‍വമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ സര്‍ക്കാരിനും ഡിജിപിക്കും ഹൈക്കോടതി വിമര്‍ശനം. ഡിജിപിയുടെ നടപടി കൃത്യവിലോപം. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയില്‍ കൊലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സെപ്തംബര്‍ 30നാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നത്. അന്വേഷണം നീതിപൂര്‍വമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കാസര്‍ഗോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. ഫെബ്രുവരി 17നാണ് സംഭവം. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269