1470-490

മരട് ഫഌറ്റ് ഉടമ കീഴടങ്ങി

മരടില്‍ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു കളയാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ആല്‍ഫ സെറീന്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായിരുന്ന സൂസന്‍ തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കൊച്ചി: മരട് ഫഌറ്റ് നിര്‍മാണക്കേസില്‍ പ്രതികളിലൊരാളായ പോള്‍ രാജ് കീഴടങ്ങി. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പോള്‍രാജ് കീഴടങ്ങിയത്. പോള്‍ രാജിനെ അടുത്ത മാസം 5 വരെ റിമാന്റ് ചെയ്തു.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി നിര്‍ദേശിച്ചതനുസരിച്ച് കേസ് ഡയറി ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.
അതേസമയം മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മരട് പഞ്ചായത്തിലെ സിപിഐഎം അംഗങ്ങളായിരുന്ന പി കെ രാജു, എം ഭാസ്‌കരന്‍ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. പഞ്ചായത്തംഗങ്ങളെ സാക്ഷികളാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

മരടില്‍ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു കളയാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ആല്‍ഫ സെറീന്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായിരുന്ന സൂസന്‍ തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോള്‍ രാജിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. മുമ്പ് കേസില്‍ ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാന്‍സിസ് ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761