1470-490

മഴ മാറിയാല്‍ കുതിരാനില്‍ പണിയെന്ന് പ്രതാപന് ഉറപ്പ്

നിശ്ചയിച്ച അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താതിരുന്നതിനാല്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നെന്നും നിരന്തരം അപകടങ്ങളുണ്ടാവുന്ന സാഹചര്യമാണുള്ളത്. മരണങ്ങളും ഗുരുതരമായ ഗതാഗത സ്തംഭനവും പതിവായിരിക്കുകയാണെന്നും ടി എന്‍ പ്രതാപന്‍ എന്‍ എച് എ ഐ ചെയര്‍മാന്‍ ബോധ്യപ്പെടുത്തി.

ന്യൂഡല്‍ഹി: ദേശീയപാത 544ലെ മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയിലെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടത്തണമെന്നും പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുന്നതിന് അടിയന്തിര സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ നാഗേന്ദ്രനാഥ് സിന്‍ഹ ഐ എ എസിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി.

നിശ്ചയിച്ച അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താതിരുന്നതിനാല്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നെന്നും നിരന്തരം അപകടങ്ങളുണ്ടാവുന്ന സാഹചര്യമാണുള്ളത്. മരണങ്ങളും ഗുരുതരമായ ഗതാഗത സ്തംഭനവും പതിവായിരിക്കുകയാണെന്നും ടി എന്‍ പ്രതാപന്‍ എന്‍ എച് എ ഐ ചെയര്‍മാന്‍ ബോധ്യപ്പെടുത്തി.

എന്‍ എച് എ ഐ ചെയര്‍മാന്‍ അടിയന്തിരമായി സ്ഥിതിഗതികള്‍ നേരിട്ട് വന്ന് വിലയിരുത്തണം, യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണികള്‍ നടത്തണം, മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നിവയാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

നവംബര്‍ 18ന് പാര്‍ലമെന്റ് സമ്മേളനം  ആരംഭിക്കുന്നതിന് മുന്‍പ് ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ എം പി നേതൃത്വം നല്‍കി എന്‍ എച് എ ഐ ചെയര്‍മാന്റെ ഓഫീസിനു മുന്നില്‍ പ്രത്യക്ഷ സമരം നടത്തുമെന്നും ടി എന്‍ പ്രതാപന്‍ മുന്നറിയിപ്പ് നല്‍കി. അതേ സമയം മഴക്ക് ശമനമുണ്ടാകുന്നതോടെ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ
അനുവദിച്ച രണ്ട് കോടി എണ്‍പത് ലക്ഷം രൂപയുടെ പണി  ആരംഭിക്കുമെന്നും പണിനടത്താന്‍ പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും നാഗേന്ദ്രനാഥ് സിന്‍ഹ ഐ എ എസ് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551