1470-490

കൊച്ചി മേയറെ മാറ്റാന്‍ ധാരണ

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന് കോണ്‍ഗ്രസിനെതിരെ അതിശക്തമായ വികാരം ഉണ്ടായി. അതിനാല്‍ ഒരു മാസത്തിനകം സൗമിനി ജെയിനെ മാറ്റിക്കൊണ്ട് ഒരു പുതുമുഖത്തെ കോര്‍പറേഷനുവേണ്ടി അവതരിപ്പിക്കണം എന്നുള്ളതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

കൊച്ചി: മേയര്‍ സൗമിനി ജെയിനെ മാറ്റാന്‍ ധാരണ. ഇതുസംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ഡൊമിനിക് പ്രസന്റേഷനാണ് ഇക്കാര്യത്തില്‍ കടുംപിടുത്തം പിടിക്കുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍.
വലിയ രാഷ്ട്രീയ വിവാദത്തിനാണ് കൊച്ചിയിലെ മഴയും വെള്ളക്കെട്ടും വഴിവെച്ചത്. വെള്ളക്കെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഇന്നലെ വലിയ പ്രതിസന്ധിയും പൊട്ടിത്തെറിയും ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിലെ തന്നെ എ ഗ്രൂപ്പിനുള്ളിലാണ് ഇത്തരത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുന്ന രീതിയില്‍ കോര്‍പറേഷന് വലിയ വീഴ്ച പറ്റിയെന്നതാണ് യുഡിഎഫ് ആരോപണം. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന് കോണ്‍ഗ്രസിനെതിരെ അതിശക്തമായ വികാരം ഉണ്ടായി. അതിനാല്‍ ഒരു മാസത്തിനകം സൗമിനി ജെയിനെ മാറ്റിക്കൊണ്ട് ഒരു പുതുമുഖത്തെ കോര്‍പറേഷനുവേണ്ടി അവതരിപ്പിക്കണം എന്നുള്ളതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോര്‍പറേഷന്‍ ഭരണം യുഡിഎഫിന് ബാധ്യതയായി.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248