1470-490

കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ ജോലിയില്ല

ഇന്നലെ വൈകുന്നേരം നടത്തിയ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സെണോവാള്‍ 2021 ജനുവരി 1 മുതല്‍ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവരെ സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഗുഹാവത്തി: കുട്ടികളുടെ കാര്യത്തില്‍ ഇനി ചില നിയന്ത്രണങ്ങള്‍ കാട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ പണി സ്വപ്‌നം കാണണ്ട. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് സര്‍ക്കാര്‍ ജോലി കിട്ടാതിരിക്കുക. പേടിക്കണ്ട കേരളത്തിലല്ല, ആസാമിലാണ്. 2021 ജനുവരി 1 മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ആസാം സര്‍ക്കാര്‍ തീരുമാനം.

ഇന്നലെ വൈകുന്നേരം നടത്തിയ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സെണോവാള്‍ 2021 ജനുവരി 1 മുതല്‍ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവരെ സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേ സമയം ന്യൂലാന്‍ഡ് പോളസിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ ഭൂനിയമ പ്രകാരം ഭൂരഹിതരായ തദ്ദേശവാസികള്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഒരു ഏക്കര്‍ സ്ഥലവും ഭവന നിര്‍മ്മാണത്തിനായി 720 സ്വകയര്‍ ഫീറ്റ് സ്ഥലവുമാണ് നല്‍കുന്നത്.

ഭൂരഹിതരായവര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനുമായി നല്‍കുന്ന ഭൂമി 15 വര്‍ഷത്തേക്ക് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ബസ് നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790