1470-490

ബ്രഹ്മോസ് ഇനി അതുക്കും മേലെ

കര, കടല്‍, വായു പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി 400 കിലോമീറ്ററില്‍ നിന്ന് 500 കിലോമീറ്ററായാണ് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തിയ പരിക്ഷണമാണ് വിജയകരമായി പൂര്‍ത്തി ആയത്.

ശ്രീഹരിക്കോട്ട; ബ്രഹ്മോസ് മിസൈല്‍ ഇനി അതുക്കും മേലെ പറക്കും. മുന്നൂറ് കിലോമീറ്ററിന് അപ്പുറമുള്ള ലക്ഷ്യം കൈവരിച്ചു. രണ്ട് ബ്രഹ്മ്‌മോസ് മിസൈലുകളാണ് ലക്ഷ്യം ഭേഭിച്ചത്. കര, കടല്‍, വായു പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി 400 കിലോമീറ്ററില്‍ നിന്ന് 500 കിലോമീറ്ററായാണ് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തിയ പരിക്ഷണമാണ് വിജയകരമായി പൂര്‍ത്തി ആയത്. 300 കിലോമീറ്ററിന് അപ്പുറത്തുള്ള ലക്ഷ്യ സ്ഥാനത്തെ ഒഡിഷാ തീരത്ത് നിന്ന് തൊടുത്ത രണ്ട് ബ്രഹ്മോസ് മിസൈലുകള്‍ തകര്‍ത്തു.

500 കിലോമീറ്റര്‍ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം എതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതോടെ നടത്താനുള്ള അര്‍ഹത കൂടിയാണ് ഈ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി 290 കിലോമീറ്ററില്‍ നിന്നും 400 കിലോമീറ്ററായി ഇതോടെ ഉയര്‍ന്നു. നിലവില്‍ ബ്രഹ്മോസിന്റെ വേഗം 2.8 മാക് ആണ്. ഇത് 4.5 മാക് ആയും ഉയരും.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305